2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

2024ലെ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി അമിത് ഷാ

ചക്രധര്‍പുര്‍: 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ ചക്രധര്‍പുറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ സമയപരിധി പ്രഖ്യാപിച്ചത്. തീവ്രവാദത്തെയും നക്‌സല്‍വാദത്തെയും പിഴുതുകളയുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നിവയെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രാജ്യമെമ്പാടും എന്‍.ആര്‍.സി നടപ്പാക്കുമെന്നും ഓരോ അനധികൃത കുടിയേറ്റക്കാരനെയും തിരിച്ചറിഞ്ഞ് പുറത്താക്കും എന്നുമാണ് ഇന്ന്, എനിക്ക് നിങ്ങളോട് പറയാനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. രാഹുല്‍ ഗാന്ധിയുടെ ആവശ്യം അവരെ പുറത്താക്കരുതെന്നാണ്. അവരെവിടെപ്പോകും, അവരെങ്ങനെ ആഹാരം കഴിക്കും എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്’-. അമിത് ഷാ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.