
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിനും താഴേക്കെത്തിയെന്ന് വിദഗ്ധരുടെ വിശകലനം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) സാമ്പത്തിക വിദഗ്ദ്ധ സംഘമടക്കമാണ് ഇത്തരത്തിലുള്ള പ്രവചനം നടത്തിയത്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ നൊമുറ ഹോള്‍ഡിങ്സും കാപിറ്റല്‍ എക്കണോമിക്സും സമാനമായ വിശകലനം നടത്തിയിട്ടുണ്ട്. നവംബര്‍ 29ന് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടാനിരിക്കെയാണ് ഈ വിലയിരുത്തല്‍.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവിരിക്കില്ലെന്നാണ് വിശകലനം. ഉപഭോഗ മേഖലയിലെയും നിക്ഷേപ മേഖലയിലെയും മാന്ദ്യമാണ് വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. എസ്.ബി.ഐും നോമുറയും നടത്തിയ പഠനത്തില്‍ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് യഥാക്രമം 4.2 ശതമാനമോ, 4.7 ശതമാനമോ ആയി താഴേക്കു പോവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തിയത്.
ഇന്ത്യ അതിവേഗം വളരുന്ന രാജ്യമെന്ന കേന്ദ്രസര്‍ക്കറിന്റെ എല്ലാ വാദങ്ങള്‍ക്കും തിരിച്ചടിയാണ് ഈ കണക്കകള് സൂചിപ്പിക്കുന്നത്. അറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു ജൂണിലല് അസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്.
India heading for economic growth below 5%: Analysts