2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കുറേ കൊല്ലമായി ഇന്ത്യ അതിശക്തമായ പ്രഹരമേല്‍പ്പിക്കുന്നു- താരിഫ് വിഷയത്തില്‍ ട്രംപ്

 

വാഷിങ്ടണ്‍: ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ഇന്ത്യ വര്‍ഷങ്ങളായി യു.എസിനെ ശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈമാസം 24ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകുന്നു. കുറച്ച് വര്‍ഷങ്ങളായി അവരുടെ പ്രവൃത്തികള്‍ നമ്മെ ദോഷകരമായി ബാധിക്കുന്നു. ഇതില്‍ വ്യാപാര കാര്യങ്ങള്‍ സംസാരിക്കും. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് അവര്‍ ചുമത്തുന്നത്’- ട്രംപ് പറഞ്ഞു. തനിക്ക് മോദിയെ ഇഷ്ടമാണെന്നും ഇന്ത്യയുമായി പുതിയ വ്യാപാര കരാറുകള്‍ ഉണ്ടാവുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.