2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

പഠാന്‍കോട്ട് ഭീകരാക്രമണത്തിലെ മുഖ്യ സഹായി ഇന്ത്യ വിട്ടയച്ച ഭീകരനെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിലെ മുഖ്യ സഹായി ജെയ്‌ഷെ ഈ മുഹമ്മദ് ഭീകരന്‍ ഷാഹിദ് ലത്തീഫ് 2010 ല്‍ ഇന്ത്യ വിട്ടയച്ച ഭീകരനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്‍മോഹന്‍ സിംങ് സര്‍ക്കാരാണ് ഭീകരരെ വിട്ടയച്ചത്.
47 വയസ്സുകാരനായ ലത്തീഫ് ഭീകരപ്രവര്‍ത്തനം നടത്തിയതിന് 11 വര്‍ഷമായി ലാഹോറിലെ ജയിലില്‍ കഴിയുകയായിരുന്നു. 2010 മെയ് 28 നാണ് ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളില്‍പെട്ട 25 പേരെ ഇന്ത്യയില്‍ നിന്നും വിട്ടയച്ചത്. ജമ്മു, ശ്രീനഗര്‍,ആഗ്ര, വരണാസി, യു.പി, തിഹാര്‍ എന്നീ ജയിലുകളിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. വാഗയിലൂടെയാണ് ഇവരെ പാകിസ്താനിലേക്ക് വിട്ടയച്ചത്. ഇന്ത്യയിലെ ജയ്‌ഷെ മുഹമ്മദിന്റെ പ്രധാന സഹായിയാണ് ലത്തീഫ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.