2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യാത്രക്കാര്‍ക്ക് ദേഹാസ്വസ്ഥ്യം; എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തിരിച്ചിറക്കി

മസ്‌കറ്റ്: യാത്രക്കാര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കറ്റ് കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം പുലര്‍ച്ചെ തിരിച്ചിറക്കി. വിമാനത്തിനുള്ളിലെ മര്‍ദ്ദത്തില്‍ ഉണ്ടായ വ്യത്യാസം ആണ് യാത്രക്കാര്‍ക്ക് ശാരീരിക ബുദ്ദിമുട്ട് ഉണ്ടാക്കിയത്. മിക്ക യാത്രക്കാര്‍ക്കും തല വേദനയും ചെവി വേദനയും അനുഭവപ്പെട്ടു, ഏതാനും യാത്രക്കാരുടെ മൂക്കില്‍ നിന്നും രക്തം വന്നു. ഇത് മറ്റ് യാത്രക്കാരെ പരിഭ്രാന്തരാക്കി.

വിമാനം പറന്നുയര്‍ന്നു അര മണിക്കൂറിനകം തിരിച്ചിറക്കുകയായിരുന്നു.എല്ലാ യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ടില്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കി. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു ഒമാന്‍ സമയം ഉച്ചയോടെ യാത്ര പുനരാംഭിച്ചു.വൈകുന്നേരത്തോടെ വിമാനം സുരക്ഷിതമായി കോഴിക്കോട് എത്തിച്ചേര്‍ന്നു. മൂന്ന് കുട്ടികള്‍ അടക്കം 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ കാബിന്‍ പ്രഷറില്‍ വന്ന സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയത് എന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.