2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

കിവികളെ മെരുക്കി ഇന്ത്യ; എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ അനായാസ ജയം. ജയിക്കാന്‍ 158 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 85 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍(75) വിരാട് കോഹ്ലി (45) എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ലീഡ് നേടി.

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയുമാണ് കിവികളെ കുറഞ്ഞ സ്‌കോറില്‍ ചുരുട്ടി കെട്ടിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് (64) ഒഴികെ മറ്റാര്‍ക്കും കിവീസ് സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായി സംഭാവനകളര്‍പ്പിക്കാനായില്ല.

നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തുവിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.