2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.കെയെയും മറികടന്നു: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്തെത്തി ഇന്ത്യ

 

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിത രാജ്യങ്ങളില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യ. ഇന്നു മാത്രം പതിനായിരത്തിനടുത്ത് പേര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ഇന്ത്യ യു.കെയെയും മറികടന്നാണ് നാലാമതെത്തിയത്. രാജ്യത്ത് ഇതുവരെ 2,95,772 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.കെയില്‍ 2,91,588 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ഇന്ത്യയ്ക്കു മുന്നില്‍ റഷ്യയും ബ്രസീലും യു.എസും മാത്രമാണുള്ളത്. റഷ്യയില്‍ 4.93 ലക്ഷം പേര്‍ക്കും ബ്രസീലിലില്‍ 7.72 ലക്ഷം പേര്‍ക്കും യു.എസില്‍ 20 ലക്ഷത്തിലേറെ പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്.

മെയ് 24 നാണ് കൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ടോപ് 10 ല്‍ എത്തിയത്. 18 ദിവസത്തിനകമാണ് ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.