
ന്യൂഡല്‍ഹി: അവതാളത്തിലായ ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടതുപ്രകാരം നടത്താനിരുന്ന രണ്ടു രാജ്യത്തെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറി. കശ്മീരിലെ ഷോപിയാനില്‍ പോലിസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പിന്മാറ്റം. പാകിസ്താനുമായുള്ള ചര്‍ച്ചയ്ക്ക് ഇന്നലെയാണ് ഇന്ത്യ സന്നദ്ധത അറിയിച്ചത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.