2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കിവികളുടെ ചിറകരിഞ്ഞ് നീലപ്പട; പരമ്പര 2-0 മുമ്പില്‍

മൗണ്ട് മാന്‍ഗാനൂയി: ഓപണര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 90 റണ്‍സിന് കിവികളുടെ ചിറകരിഞ്ഞ് നീലപ്പട. ഓപണര്‍മാരായ രോഹിത് ശര്‍മ(87)യുടെയും ശിഖര്‍ ധവാന്റെ(66)യും ബാറ്റിങ് മികവില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്‌കോറാണ് ന്യൂസിലാന്‍ഡിനെതിരേ ഉയര്‍ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും ആദ്യ വിക്കറ്റില്‍ 154 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. പിന്നീട് വന്ന നായകന്‍ കോഹ്‌ലി(43)യും അമ്പാട്ടി റായിഡു(47)വും എം.എസ് ധോണി(48)യും നിരാശപ്പെടുത്തിയില്ല. ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് നേടി.

മറുപടി ബാറ്റിങ് ആരംഭിച്ച കിവീ ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യന്‍ ബൗളിങ് നിര പിടിച്ചുകെട്ടി. അര്‍ധസെഞ്ച്വറി നേടിയ ബ്രേസ്‌വെല്ലിനെ കൂടാതെ കിവി നിരയില്‍ തിളങ്ങിയത് മണ്‍റോ (31), ലതാം (34) മാത്രമാണ്. 40.2 ഓവറില്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ ഡ്രസിങ് റൂമിലേക്കയച്ച് ഇന്ത്യ 90 റണ്‍സിന്റെ വിജയം നേടി. രോഹിത് ശര്‍മയാണ് മത്സരത്തിലെ കേമന്‍. രണ്ടാം മത്സരത്തിലും വിജയം നേടിയ ഇന്ത്യ 2-0 മുമ്പിലാണ്.

നാലു വിക്കറ്റ് നേടി കുല്‍ദീപ് യാദവ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. ഭുവനേശ് കുമാര്‍, ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴത്തിയപ്പോള്‍ ഷമിയും ജാദവും കൂടി ഒരു വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലാന്‍ഡിനു വേണ്ടി ബോള്‍ട്ടും ഫെര്‍ഗൂസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.