2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഭക്ഷണ പദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം നിരോധിച്ചു

ന്യൂഡല്‍ഹി: ഭക്ഷണ പദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം ഭക്ഷ്യ സുരക്ഷാ അതോറിറ്റി രാജ്യവ്യാപകമായി നിരോധിച്ചു.

ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ( എഫ.എസ്.എസ്.എ.ഐ) ഇതറിയിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുണ്ട്. ബ്രഡ്ഡ് നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിയ്ക്കുന്ന രാസ വസ്തുവായ പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാവുമെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു.

രാജ്യത്ത് നിര്‍മിക്കുന്ന ബ്രഡുകളില്‍ പൊട്ടാസ്യം ബ്രോമേറ്റ് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ബ്രഡ് പെട്ടന്ന് കേടുവരാതിരിക്കാനാണ് ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്.

പൊട്ടാസ്യം ബ്രോമേറ്റിനെ ഭക്ഷ്യ വസ്തുക്കളില്‍ ഉപയോഗിയ്ക്കാവുന്ന രാസപദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്ന് കഴിഞ്ഞ മാസം ഭക്ഷ്യ സുരക്ഷ അതോറിറ്റി ആരോഗ്യ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ഉപയോഗം നിരോധിച്ചതായി കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ സി.ഇ.ഒ പവന്‍കുമാര്‍ അഗര്‍വാള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.