2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബന്ധന്‍ എക്‌സ്പ്രസ്: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്രെയിന്‍ സര്‍വീസിന് തുടക്കം

കൊല്‍ക്കത്ത: ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.

കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശിലെ ഖുല്‍നയിലേക്കാണ് ബന്ധന്‍ എക്‌സ്പ്രസ് എന്നു പേരിട്ട ട്രെയിന്‍ സര്‍വീസ് നടത്തുക. എല്ലാ വ്യാഴാഴ്ചയുമാണ് ട്രെയിന്‍ സര്‍വീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആദ്യ സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു.

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതാണ് പുതിയ ട്രെയിന്‍ സര്‍വീസെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

നിലവില്‍ കൊല്‍ക്കത്തയില്‍ നിന്നു ബംഗ്ലാദേശിലെ ധാക്കയിലേക്ക് മൈത്രി എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ബംഗ്ലാദേശിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ സര്‍വീസാണ് ബന്ധന്‍.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.