2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

എന്‍.എസ്.ജി അംഗത്വം: ഇന്ത്യ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ന്യൂക്ലിയര്‍ സപ്ലയര്‍ ഗ്രൂപ്പില്‍( എന്‍.എസ്.ജി) യില്‍ അംഗമാവാനുളള ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചു. ജൂണ്‍ 4 ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

മെയ് 12ഓടെ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്ത്യ ശ്രമം ആരംഭിച്ചിരുന്നു.  മെയ് 20 വെള്ളിയാഴ്ച വിയന്നയില്‍ പാകിസ്താന്‍കൂടി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചത് ഇന്ത്യയുടെ പ്രവേശത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

ജൂണ്‍ 9,10 തിയ്യതകളില്‍ വിയന്നയില്‍ വെച്ചാണ് എന്‍.എസ്.ജി മീറ്റ് നടക്കുക. പാകിസ്താനും ചൈനയും ഇന്ത്യയുടെ അംഗത്വത്തിനെതിരെ നിലപാടെടുത്തതോടെ എന്‍.ജി.സി സമ്മേളനം ഇന്ത്യയ്ക്ക കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കുകയാണ്. എന്‍.ജി.സിയും ബന്ധപ്പെട്ട മറ്റ് ഫോറങ്ങളുമായും നടത്തിയ ഏഴ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്.

9 നും 10 നും നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ അപേക്ഷ എന്‍.എസ്.ജി പരിഗണിക്കും. നിലപാട് അനുകൂലമാണെങ്കില്‍ ജൂണ്‍ 24 നു സിയോളില്‍ നടക്കുന്ന എന്‍.എസ്.ജി. പ്ലീനറിയിലെ പ്രധാന അജണ്ട ഇന്ത്യയുടെ അപേക്ഷയാവും.

അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.ആണവവിതരണ രാജ്യങ്ങളുടെ അംഗത്വത്തിന് ഇന്ത്യ പൂര്‍ണമായി സജ്ജമാണെന്നാണ് അമേരിക്കയുടെ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി അഭിപ്രായപ്പെട്ടിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.