2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പൗരത്വ ഭേദഗതി ബില്ലില്‍ മലക്കം മറിഞ്ഞ് ശിവസേന: രാജ്യസഭയില്‍ പിന്തുണ ഉറപ്പിക്കേണ്ടെന്ന് താക്കറെ

മുംബൈ: ലോക്‌സഭയില്‍ ഇന്നലെ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ ശിവസേന പിന്തുണച്ചെങ്കിലും രാജ്യസഭയില്‍ സേനയുടെ പിന്തുണ ഉറപ്പിക്കേണ്ടെന്ന് പാര്‍ട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. രാജ്യതാല്‍പര്യത്തിനു വേണ്ടിയായതിനാലാണ് ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതെന്ന് ഉദ്ധവ് വ്യക്തമാക്കി.

ഇന്നലെ ലോക്‌സഭയില്‍ ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ ഭരണപക്ഷത്തിനായില്ല. കാര്യങ്ങളില്‍ വ്യക്തത വരുന്നതുവരെ ബില്ലിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പൗരത്വ ബില്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ശിവസേനയുടെ മുഖപത്രമായ സാമ്‌ന ബില്ലിനെ ശക്തമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് എം.പിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. ഇത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.