2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

യാത്രക്കാര്‍ക്കു നേരെ വെള്ളംചീറ്റി അതിവേഗം ട്രെയിന്‍; മുംബൈയില്‍ നിന്നുള്ള കാഴ്ച

മുംബൈ: കനത്ത മഴ പെയ്തതോടെ മുംബൈയില്‍ റെയില്‍പാളങ്ങള്‍ വെള്ളത്തിലായി. ഇതിനിടയില്‍ അതിവേഗത്തില്‍ കടന്നുവന്ന ട്രെയിന്‍ വെള്ളം തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ പ്ലാറ്റ്‌ഫോമിലാകെ വെള്ളമാവുന്നതാണ് ദൃശ്യം.

ട്രെയിന്‍ വരുന്നതു കണ്ട് യാത്രക്കാര്‍ ഓടി ദൂരത്തു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പാളത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ മുംബൈയില്‍ ട്രെയിനുകള്‍ വേഗം കുറച്ചാണ് പോയിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോവുകയായിരുന്നു.

അതേസമയം, ട്രെയിന്‍ വലിയ സ്പീഡില്‍ അല്ലായിരുന്നുവെന്നും അടുത്തു നിന്ന് വീഡിയോ പിടിച്ചതിനാല്‍ തോന്നുന്നതാണെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു. പാളത്തിനു മുകളില്‍ വെള്ളമുണ്ടെങ്കിലും അത്യാവശ്യം വേഗത്തില്‍ പോകുന്നതു കൊണ്ടു കുഴപ്പമില്ലെന്നും അവര്‍ പ്രതികരിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.