2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കര്‍ഷകരെ കൂടെനിര്‍ത്താന്‍ കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രം: നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ക്വിന്റലിന് 200 രൂപ വര്‍ധിക്കും. ഇതോടെ കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം 15,000 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാവാന്‍ പോകുന്നത്.

നെല്ലിന് പുറമെ പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. എല്ലാ വിളകള്‍ക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നല്‍കും.

തെരഞ്ഞെടുപ്പിനായി ഇനി ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇത് നമ്മുടെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2008-09 ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരും തെരഞ്ഞെടുപ്പിന് മുന്‍പ് താങ്ങുവില വര്‍ധിപ്പിച്ചിരുന്നു. അന്ന് ക്വിന്റലിന് 50 രൂപ ബോണസ് ഉള്‍പ്പെടെ 155 രൂപയാണ് കൂട്ടിയത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News