2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

അഭിഭാഷക സ്ഥാനത്തു നിന്ന് നേരിട്ട് ജഡ്ജി പദവിയിലേക്ക്; ചരിത്രമായി ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി വനിതാ അഭിഭാഷക നേരിട്ട് സുപ്രിം കോടതി ജഡ്ജി പദവിയിലേക്ക്. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയാണ് സുപ്രിം കോടതി ജഡ്ജിയാവുക. ഒപ്പം മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെയും സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇന്ദു മല്‍ഹോത്ര ചരിത്രം കുറിക്കും.

ഇതാദ്യമായാണ് ഒരു വനിതാ അഭിഭാഷക നേരിട്ട് സുപ്രിം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യപ്പെടുന്നത്. 2007 ലാണ് ഇന്ദുവിനെ സുപ്രിം കോടതിയുടെ മുതിര്‍ന്ന അഭിഭാഷകയായി നിയമിച്ചത്. മുതിര്‍ന്ന അഭിഭാഷകയായി നിയമിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയായിരുന്നു ഇന്ദു. ജസ്റ്റിസ് ലീലാ സേത്താണ് ഈ ബഹുമാതി ആദ്യ നേടിയത്.

മലയാളിയായ ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രിം കോടതിയുടെ ആദ്യത്തെ വനിതാ ജഡ്ജി. 1989 ലായിരുന്ന അവരുടെ നിയമനം. നിലവില്‍ 25 ജഡ്ജിമാരില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി മാത്രമാണ് വനിതാ സാന്നിധ്യം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.