2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

നികുതി വെട്ടിപ്പിനായി ബ്രിട്ടനില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നതായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: നികുതി വെട്ടിപ്പിനായി ബ്രിട്ടനില്‍ കമ്പനി രൂപവത്കരിച്ചിരുന്നതായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു. 1983 ല്‍ ഫഌറ്റ് വാങ്ങുന്നതിന്റെ ഭാഗമായുളള നികുതി വെട്ടിപ്പിനായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ആരോപണം നിഷേധിച്ചുവരികയായിരുന്ന ഇദ്ദേഹം ഇന്നലെയാണ് വാര്‍ത്തകള്‍ ശരിവെച്ച് രംഗത്തുവന്നത്.
തന്റെ വരുമാനത്തിന്റെ 35 ശതമാനം നികുതിയിനത്തില്‍ താന്‍ ബ്രിട്ടനില്‍ ചിലവഴിച്ചിരുന്നെന്നും കൂടുതല്‍ നികുതി അടയ്ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്ത്. ഒരു വിദേശ പൗരനെന്ന നിലയ്ക്ക് അതില്‍ തെറ്റില്ലെന്നും ഇമ്രാന്‍ഖാന്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കള്‍ പനാമ രേഖകളിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ഇതിനെതിരെ ഇമ്രാന്‍ ഖാന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.