2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇമ്രാനും ഷഹബാസും പത്രിക സമര്‍പ്പിച്ചു, പാക് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാളെ

ഇസ്‌ലാമാബാദ്: പൊതുതെരഞ്ഞെടുപ്പു നടന്നിട്ടും തൂക്കുസഭയില്‍ തൂങ്ങിനില്‍ക്കുന്ന പാകിസ്താനില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മുഖ്യപ്രതിയോഗികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 

കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കിയ പാകിസ്താന്‍ തെഹ്്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ ചെയര്‍മാനും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ഖാനും പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) പ്രസിഡന്റ് ഷെഹബാസ് ഷരീഫൂമാണു പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദോശ പത്രിക ബൂധനാഴ്ച സമര്‍പ്പിച്ചത്്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ ആസാദ് ഖെയ്‌സറാണു പാക് പ്രധാനമന്ത്രിപദത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ നടപടിക്രമം പുറത്തുവിട്ടത്.
ഇന്നു ഉച്ചയ്ക്കു രണ്ടുമണി വരെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. മൂന്നുമണിക്കു ശേഷം പരിശോധന തുടങ്ങി. നാളെയാണു തെരഞ്ഞെടുപ്പ്.
ആഗസ്ത് 18 നു സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് അറിയുന്നത്.
വിജയം ഇമ്രാന് അനുകൂലമായിരിക്കുമെന്നാണു കരുതുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആസാദ് ഖെയ്‌സര്‍ എതിര്‍സ്ഥാനാര്‍ഥിയായ പി.പി.പിയുടെ ഖൂര്‍ഷിദ് ഷായേക്കാള്‍ 30 വോട്ടുകള്‍ കൂടുതല്‍ നേടിയാണഉ ജയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.