2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തണമെന്ന് ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടെന്നും സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തണമെന്നും ഐ.എം.എ. ഇതുസംബന്ധിച്ച്  മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

പതിനാലു ദിവസത്തെ റൂം ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്നും ഏഴു ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് നടത്തണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു. സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികിത്സ ലഭ്യമാക്കണമെന്നും കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികിത്സ കൂടി ഉറപ്പാക്കണമെന്നും ഐ.എം.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.