2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് മണല്‍വാരല്‍ നിയമം ലംഘിച്ചാല്‍ പിഴശിക്ഷ അഞ്ച് ലക്ഷമായി ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മണല്‍വാരല്‍ നിരോധനം നിലനില്‍ക്കെ നിയമം ലംഘിച്ചവരില്‍ നിന്നും അഞ്ച് ലക്ഷം രൂപവരെ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നിലവില്‍ 25000 രൂപയായിരുന്നു പിഴയായി ഈടാക്കിയിരുന്നത്.

തുടര്‍ച്ചയായ നിയമലംഘനത്തിന് അധികമായി ചുമത്തുന്ന പിഴ 1000 രൂപയില്‍ നിന്ന് 50000 രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം പിടിച്ചെടുക്കുന്ന മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മിതി കേന്ദ്രത്തിന് വില്‍ക്കേണ്ടതാണ്. അത് മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചിയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പന നടത്താന്‍ പുതിയ ബില്ലില്‍ വ്യവസ്ത ചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.