2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫൈസിന്റെ ‘ഹം ദേഖേങ്കെ’ ഹിന്ദു വിരുദ്ധമാണോയെന്ന് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഐ.ഐ.ടി കാണ്‍പൂര്‍

 

കാണ്‍പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥികള്‍ രാജ്യത്തെ മിക്ക ക്യാംപസുകളിലും പ്രതിഷേധത്തിലാണ്. ഐ.ഐ.ടി കാണ്‍പൂരിലെ വിദ്യാര്‍ഥികളും സമാധാനപരമായി പ്രതിഷേധിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഒരു അന്വേഷണം സമിതിയെ വച്ചിരിക്കുകയാണ് ഐ.ഐ.ടി അധികൃതര്‍. ‘വിഖ്യാത കവി ഫൈസ് അഹ്മദ് ഫൈസിന്റെ ‘ഹം ദേഖേങ്കെ’ എന്ന കവിതാഭാഗം ചേര്‍ത്ത് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡില്‍ എഴുതുകയും ചെയ്തിരുന്നു.

ഇതിനെതിരെ ഒരു ഫാക്കല്‍റ്റി അംഗം പരാതി നല്‍കി. മുദ്രാവാക്യം ഹിന്ദു വിരുദ്ധമെന്നാണ് പരാതിയിലെ ആരോപണം. ഇതന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കുകയാണ് ഐ.ഐ.ടി കാണ്‍പൂര്‍.

ഇതോടൊപ്പം വിദ്യാര്‍ഥികള്‍ ഏതെങ്കിലും തരത്തില്‍ പൊലിസ് നിയന്ത്രണങ്ങള്‍ മറികടന്നോയെന്നും ആക്ഷേപാര്‍ഹമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയല്‍ ഇട്ടിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും.

ഇതാണ് അന്വേഷണത്തിന് വിധേയമാക്കുന്ന കവിത:

ഹം ദേഖേങ്കേ
ലാസിം ഹെ കെ ഹം ദേഖേങ്കെ
വോ ദിന്‍ കെ ജിസ്‌കാ വാദാ ഹെ
ജോ ലൗഹ് ഏ അസല്‍ മെ ലിഖാ ഹെ
ഹം ദേഖേങ്കെ
(നാം സാക്ഷികളാവും
നമ്മളും അതിന് സാക്ഷികളാവും എന്നത് തീര്‍ച്ചയാണ്
അനശ്വരതയുടെ ഏടുകള്‍ എഴുതപ്പെട്ട
ആ വാഗ്ദത്ത ദിനത്തെ നാം കണ്ടുമുട്ടുക തന്നെ ചെയ്യും)

ഫൈസ് അഹ്മദ് ഫൈസ്

ബോല്‍ കെ ലാബ് ആസാദ് ഹെ തേരേ, ഹം ദേഖേങ്കെ, യെ ദാഘ് ദാഘ് ഉജാലാ തുടങ്ങിയ വിപ്ലവവീര്യമുള്ള കവിതകള്‍ രചിച്ചിട്ടുള്ള കവിയാണ് ഇടത് സഹയാത്രികനായ ഫൈസ് അഹ്മദ് ഫൈസ്. പാകിസ്താനിലെ സൈനിക ഏകാധിപതിയായിരുന്ന സിയാവുല്‍ ഹഖിനെതിരെ 1979 ല്‍ രചിക്കപ്പെട്ടതാണ് ഈ കവിത. വിപ്ലവ രചയിതാവായി അറിയപ്പെടുന്ന ഫൈസ് അഹ്മദ് ഫൈസ് നിരവധി വര്‍ഷങ്ങള്‍ ജയിലിലാവുകയും ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.