2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇഗ്നോ പ്രവേശനത്തിന് ഈ മാസം 30വരെ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി ഓപ്പണ്‍ യുനിവേഴ്‌സിറ്റി (IGNOU) 2019 പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി നീട്ടി. ബി.സി.എ, എം.സി.എ, എം.ടി.ടി.എ എന്നീ കോഴ്‌സുകള്‍ ഒഴിവുള്ളവയിലേക്കാണ് അപേക്ഷിക്കാനുള്ള സമയം നീട്ടിയത്.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ onlineadmission.ignou.ac.in വഴി സെപ്റ്റംബര്‍ 30വരെ അപേക്ഷിക്കാം.

അപേക്ഷയില്‍ വിദ്യാര്‍ഥികളുടെ യോഗ്യത, പ്രായം, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
കോഴ്‌സുകള്‍, യോഗ്യത, ഫീസ്, കോഴ്‌സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങള്‍ ignou.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.