2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിച്ചാല്‍ ഞങ്ങളുടെ ഭാര്യമാര്‍ മോചനംതേടും; വീണ്ടും കളിയാക്കലുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്‌നേഹാലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തുന്ന കളിയാക്കലുകള്‍ തുടരുന്നു. രാഹുലിന്റേത് കുട്ടിക്കളിയാണെന്ന മോദിയുടെ പ്രതികരണത്തിന്റെ ചുവടുപിടിച്ച് ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പരിഹാസങ്ങള്‍ ഇപ്പോള്‍ എം.പി നിഷികാന്ത് ദുബെയാണ് ഏറ്റെടുത്തിരിക്കുന്നത്.

രാഹുല്‍ കെട്ടിപ്പിടിക്കുമെന്ന് കരുതി ബി.ജെ.പി എം.പിമാര്‍ രണ്ടടി പിന്നോട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെ കെട്ടിപ്പിടിച്ചാല്‍ തങ്ങളുടെ ഭാര്യമാര്‍ വിവാഹമോചനം നടത്തുമെന്നും നിഷികാന്ത് പറഞ്ഞു. സ്വവര്‍ഗരതി നിരോധിക്കുന്ന 377-ാം വകുപ്പിനെപ്പറ്റി ഞങ്ങള്‍ ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം കല്യാണം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കാമെന്നും എം.പി പറഞ്ഞു.

എന്നാല്‍ കളിയാക്കലുകളോട് മുന്‍ നിലപാടുകളില്‍ തന്നെയാണ് രാഹുലിന്റെ പ്രതികരണം. ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും ഞങ്ങള്‍ എതിര്‍ക്കുമെങ്കിലും വെറുക്കേണ്ട ആവശ്യമില്ലെന്ന് രാഹുല്‍ കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.