2018 November 19 Monday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇടുക്കി പെരിയാര്‍വാലിയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. പെരിയാര്‍വാലിക്ക് സമീപമാണ് ഉരള്‍പ്പൊട്ടലുണ്ടായത്. അപകടത്തില്‍ ഒരു വീട് ഒലിച്ചുപോയി. എന്നാല്‍, വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും കനത്തമഴ പെയ്യുകയാണ്. ഉരുള്‍പ്പൊട്ടലില്‍ നിരവധി കൃഷിയും മറ്റും നാശനഷ്ടങ്ങളുണ്ടായി.

ഉരുള്‍പ്പൊട്ടലുണ്ടായതോടെ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും നീരൊഴുക്കു ശക്തമായി തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.