2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

#KeralaFlood Live: ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു, എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൊടുപുഴ: തെല്ലൊരാശ്വാസം നല്‍കി ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു. നീരൊഴുക്കില്‍ കുറവുവന്നതോടെയാണ് ജലനിരപ്പില്‍ നേരിയ കുറവുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.28 അടി വെള്ളമാണ് താഴ്ന്നത്. ഇതോടെ നിലവിലെ ജലനിരപ്പ് 2400.68 അടിയായി.

നീരൊഴുക്ക് കുറഞ്ഞെങ്കിലും ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും തുറന്നുതന്നെ കിടക്കും. കൂടുതല്‍ വിശകലനത്തിനു ശേഷമായിരിക്കും ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. 2400 അടിയായി താഴ്ന്നാലും ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട്.

എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളില്‍ ഓഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.