2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

മോദി പറയുന്നു: ‘ജാതി വിവേചനം സൃഷ്ടിച്ചവരെ തിരിച്ചറിയുക’

വാരണാസി: ജാതി വിവേചനത്തിനെതിരെ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി വിവേചനം അവസാനിപ്പിക്കണമെന്നും ‘സ്വന്തം താല്‍പര്യത്തിനു’ വേണ്ടി അത് പ്രോല്‍സാഹിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു.

ഭക്തി പ്രസ്ഥാന കവി സാന്ത് രവിദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് വാരണസിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ജാതി അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് അദ്ദേഹം പറഞ്ഞതായി മോദി പറഞ്ഞു. അതുണ്ടാവുന്നതു വരെ, ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനാവില്ല. സാമൂഹ്യ സമാധാനവും തുല്യതയും സാധ്യമല്ലെന്നും മോദി പറഞ്ഞു.

സ്വന്തം താല്‍പര്യത്തിനു വേണ്ടി ജാതി വിവേചനം നടത്തുന്നവരെയും അതു പ്രോല്‍സാഹിപ്പിക്കുന്നവരെയും തിരിച്ചറിയണമെന്നും മോദി പറഞ്ഞു.

15, 16 നൂറ്റാണ്ടുകളില്‍ സ്വാധീനം ചെലുത്തിയ ഭക്തി പ്രസ്താനവുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച കവിയാണ് സാന്ത് രവിദാസ്. അദ്ദേഹത്തിന്റെ ഭക്തി ഗാനങഅങള്‍ സിഖ് മത ഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.