2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡാറ്റാ ഓഫറുമായി ഐഡിയ

കൊച്ചി :  ഐഡിയ സെല്ലുലര്‍, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി 4ജി ഹാന്‍ഡ്‌സെറ്റില്‍, ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍ അവതരിപ്പിച്ചു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും 199 രൂപ മുതലുള്ള നിരക്കില്‍ പുതിയ ഐഡിയ പായ്ക്ക് ലഭ്യമാണ്.
ഐഡിയയുടെ പുതിയ പായ്ക്കിന്റെ വില 300 രൂപയാണെങ്കിലും 499 രൂപയ്ക്കും അതിനു മുകളിലും ഉള്ള റെന്റല്‍ പ്ലാനിന്റെ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും പുതിയ പായ്ക്ക് സൗജന്യമായിരിക്കും.

349 – 498 രൂപ റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് 50 രൂപ ഡിസ്‌കൗണ്ട് നിരക്കില്‍ ഒരു മാസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റാ നേടാം. ആദ്യത്തെ മൂന്നു മാസ വരിക്കു മാത്രമാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക.പുതിയ പായ്ക്കില്‍ ഏപ്രില്‍ 30 വരെ വരിക്കാരാകാം. പായ്ക്കിന്റെ മൂല്യത്തില്‍ 300 രൂപ വരെയുള്ള ഇളവുകള്‍ പ്രസ്തുത വരിക്കാര്‍ക്ക് ആദ്യത്തെ മൂന്നു മാസം ലഭിക്കും.

പ്രതിദിനം 1 ജിബി എന്ന ഡാറ്റാ ആനുകൂല്യം 4 ജി ഹാന്‍ഡ് സെറ്റുകളില്‍ മാത്രമേ ലഭിക്കൂ. 4 ജി ഇതര ഹാന്‍ഡ് സെറ്റുകളില്‍ പ്രതിമാസം 3ജിബി ഡാറ്റാ ലഭ്യമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.