
കോതമംഗലം: ഇടമലയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ അടച്ചു. ഡാമിന്റെ മൂന്നു ഷട്ടറുകളാണ് അടച്ചത്. ശേഷിക്കുന്ന ഒരു ഷട്ടര്‍ പാതി താഴ്ത്തി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 100 ഘനമീറ്റര്‍ ആയി കുറച്ചു. സംഭരണിയിലെ വെള്ളത്തിന്റെ ജലനിരപ്പ് നിയന്ത്രണവിധേയമായതോടെയാണ് നടപടി. ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞാല്‍ എല്ലാ ഷട്ടറുകളും താഴത്തിയേക്കുമെന്നാണ് സൂചന.
169 മീറ്റര്‍ സംഭരണ ശേഷിയുടെ ഡാമില്‍ 168.95 മീറ്ററാണ് രാവിലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാലു ഷട്ടറുകളും ഉയര്‍ത്തി വെള്ളം കൂടുതല്‍ ഒഴുക്കിയെങ്കിലും ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായിരുന്നില്ല.