2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

വിരാട് കോഹ്‌ലി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ഐ.സി.സിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലി സ്വന്തമാക്കി.  കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്‌ലിയെ ലോക ക്രിക്കറ്റർ പദവിക്ക് അർഹനാക്കിയത്. ടെസ്റ്റില്‍ എട്ട്  സെഞ്ചുറി ഉള്‍പ്പെടെ 2203 റണ്‍സും ഏകദിനങ്ങളില്‍ ഏഴ് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1818 റണ്‍സും ട്വന്‍റി20യില്‍ 153 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടു കൂടി 299 റണ്‍സുമാണ് കൊഹ്‍ലി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. 

ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ടി-20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹലിന് ലഭിച്ചു.

പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ് എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്‌സ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.