2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അന്തരിച്ചു

 

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് സ്വവസതിയില്‍ വച്ചാണ് അന്ത്യം.

സുപ്രഭാതം ഗവേണിങ് ബോര്‍ഡ് അംഗമായിരുന്ന ഇബ്രാഹിം ഫൈസി ശംസുല്‍ ഉലമാ അവാര്‍ഡ് ജേതാവ് കൂടിയായിരുന്നു. അടൂര്‍, എസ്.പി നഗര്‍ ഫത്താഹ് ജുമാമസ്ജിദ്, ബെദ്ര മസ്ജിദ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

പരേതനായ ജെഡിയാര്‍ അബ്ദുറഹിമാന്‍, ആമിന എന്നിവരുടെ മകനാണ്. ഭാര്യ: അനീസ

മക്കള്‍: ഫാത്തിമത്ത് ഹദ്‌യ(8) നബ്‌വാന്‍(5) സഹോദരങ്ങള്‍: അബ്ദുല്ല പടുപ്പ്, യൂസുഫ് ജെഡിയാര്‍, അബ്ദുല്‍ ഖാദര്‍ ചെങ്കള, ബീഫാത്തിമ മജല്‍, നഫീസ സഞ്ചക്കടവ്. മയ്യത്ത് ഇന്ന് ഉച്ചക്ക് മൂന്നോടെ ചെങ്കള ജുമാ മസ്ജിദ് പരിസരത്ത് ഖബറക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.