2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ബി.ജെ.പിയുമായി ചേര്‍ന്നുപോകാന്‍ പറ്റില്ല; അര്‍വിന്ദര്‍ സിങ് ലവ്‌ലി തിരികെ കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഡി.പി.സി.സി മുന്‍ പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്‌ലി തിരികെ കോണ്‍ഗ്രസിലേക്ക്. ഡല്‍ഹിയില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്‌ലിയുടെ അപ്രതീക്ഷിത നീക്കം.

ലവ്‌ലിയുടെ തിരിച്ചുവരവ് പാര്‍ട്ടിയുടെ ഊര്‍ജം വര്‍ധിപ്പിച്ചതായി ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കന്‍ പറഞ്ഞു. ഇന്ന് രാവിലെ ലവ്‌ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

താന്‍ ബി.ജെ.പിയ്ക്ക് ചേര്‍ന്നയാളല്ലെന്ന് മനസിലാക്കിയതായി ലവ്‌ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ലവ്‌ലി ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയാണ് ലവ്‌ലിയെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നാലുതവണ എം.എല്‍.എ.യായിരുന്ന ലവ്‌ലി, ഷീലാ ദീക്ഷിത് മന്ത്രിസഭയിലെ പ്രമുഖരിലൊരാളായിരുന്നു. വിദ്യാഭ്യാസം, ടൂറിസം, നഗരവികസനം, ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ലവ്‌ലി, 1998ല്‍ ഗാന്ധിനഗര്‍ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.