2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് വിലയിരുത്തിയ തെര. കമ്മിഷണറുടെ കുടുംബത്തില്‍ ആദായനികുതി വേട്ട; സത്യസന്ധരായിരിക്കുന്നവര്‍ അതിന്റെ വിലയൊടുക്കാനും തയ്യാറായിരിക്കേണ്ടി വരുമെന്ന് ലാവാസ

 

ന്യൂഡല്‍ഹി: ജീവിതത്തില്‍ സത്യസന്ധനായിരിക്കുന്നവര്‍ അതിന്റെ വിലയൊടുക്കാനും തയ്യാറായിരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലാവാസ. സത്യസന്ധമായ നിലപാട് ആരെയാണ് ബാധിക്കുക എന്നതിനനുസരിച്ചായിരിക്കും അതിന്റെ തിരിച്ചടിയുടെ സ്വഭാവമെന്നും ലാവാസ അഭിപ്രായപ്പെട്ടു. ഒരു ദേശീയ ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് അശോക് ലാവാസ ഇക്കാര്യം പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വിലയിരുത്തുകയും മോദിക്കെതിരേ നടപടിക്ക് തയ്യാറാകാത്തതിനാല്‍ കമ്മീഷനുള്ളില്‍ പ്രതിഷേധം അറിയിച്ച് വിട്ടു നില്‍ക്കുകയും ചെയ്തയാളാണ് ലാവാസ. ഇതേത്തുടര്‍ന്ന് ലാവാസയുടെ ഭാര്യയെയും മകനെയും ആദായനികുതിയ വകുപ്പ് വേട്ടയ്ക്കു പിന്നാലെയാണ് ലാവാസയുടെ പ്രതികരണം.

സ്റ്റാംപ് ഡ്യൂട്ടി കൊടുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. എന്നാല്‍ നിയമപ്രകാരം 10,42,220 രൂപ സ്റ്റാംപ് ഡ്യൂട്ടിയായി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ നോവെല്‍ ലാവാസ വ്യക്തമാക്കി.

സത്യസന്ധനായ വ്യക്തിക്ക് തെറ്റും ശരിയും സംബന്ധിച്ച അയാളുടെ ഉള്‍വിളിയുടെ അടിസ്ഥാനത്തിലായിരിക്കും നിലപാടുകള്‍ സ്വീകരിക്കുക. സത്യസന്ധത അംഗീകരിക്കപ്പെടാന്‍ ചിലപ്പോള്‍ ദീര്‍ഘകാലമെടുക്കും. ചിലപ്പോഴത് പ്രതീക്ഷിക്കാന്‍ പോലും കഴിയാത്തത്ര ദീര്‍ഘകാലമാവും. ഈ നിലപാടുകളുടെ തിരിച്ചടികള്‍ ഒറ്റയ്ക്ക് അനുവിക്കേണ്ടി വരും. ചിലപ്പോഴത് ഒറ്റപ്പെടുത്തലാവും. പേടിയില്ലാതാവുമ്പോഴാണ് നമുക്ക് ധൈര്യം വരുന്നത്. ധൈര്യമില്ലാതിരുന്നാല്‍ സത്യസന്ധത ദയനീയമായ സല്‍ഗുണമായി മാറും- ലാവാസ കുറിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.