2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

2020 ഓടെ പത്തുലക്ഷം കാര്‍ നിര്‍മാണമെന്ന ലക്ഷ്യവുമായി ഹ്യുണ്ടായ് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍തോതില്‍ കാര്‍ നിര്‍മാണത്തിനൊരുങ്ങി ഹ്യുണ്ടായ്. 2020 നു ശേഷം പ്രതിവര്‍ഷം 10 ലക്ഷം കാറുകള്‍ നിര്‍മിക്കാനാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്.എം.ഐ.എല്‍) പദ്ധതി.

ഈ വര്‍ഷം ഏഴു ലക്ഷം കാറുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യും. ഇതില്‍ 25 ശതമാനം കയറ്റുമതി ചെയ്യുമെന്ന് ഹ്യുണ്ടായ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വൈ.കെ കൂ പറഞ്ഞു.

അടുത്ത വര്‍ഷത്തോടുക്കൂടി 7.50 ലക്ഷം കാറുകള്‍ വിപണിയില്‍ എത്തിക്കും. 2020 ഓടെ പത്തു ലക്ഷം എന്ന ലക്ഷ്യത്തിലെത്തും.

കഴിഞ്ഞ വര്‍ഷം 6.78 ലക്ഷംകാറാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരിലെ രണ്ട് പ്ലാന്റുകളിലായി എച്ച്.എം.ഐ.എല്‍ 21,000 കോടി രൂപയുടെ നിക്ഷേപം നടത്തി.

പുതിയ മോഡലുകള്‍

വരുന്ന മൂന്നു വര്‍ഷത്തില്‍ ഒന്‍പത് പുതിയ മോഡലുകള്‍ വികസിപ്പിക്കാനാണ് ഹ്യുണ്ടായ് പദ്ധതി. ഇതിനായി 6,500 കോടി രൂപ വിനിയോഗിക്കും. 2018 മുതല്‍ എച്ച്.എം.ഐ.എല്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. 2019 ഓടെ ഒരു ഇലക്ട്രിക് വാഹനം പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനുള്ള പഠനങ്ങള്‍ ഡല്‍ഹി, മുംബൈ, ബംഗളൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്നുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.