2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: രണ്ടു പ്രതികള്‍ക്ക് വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്തം

ഹൈദരാബാദ്: 11 വര്‍ഷം മുന്‍പ് നഗരത്തില്‍ നടന്ന ഇരട്ടസ്‌ഫോടനക്കേസില്‍ പ്രതികളായ രണ്ടു പേര്‍ക്ക് വധശിക്ഷ. കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകര സംഘടനയിലെ മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ ചൗധരി, അനീഖ് ഷഫീഖ് സഈദ് എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

മറ്റൊരു പ്രതിയായ താരിഖ് അന്‍ജുമിന് ജീവപര്യന്തം തടവും എന്‍ഐഎ കോടതി വിധിച്ചു. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ടുപേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടിരുന്നു.

2007 ഓഗസ്റ്റ് 25നാണ് ഹൈദരാബാദില്‍ ഇരട്ട സ്‌ഫോടനം ഉണ്ടായത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ലുംബിനി പാര്‍ക്കിലും ഗോകുല്‍ ചാറ്റ് ഹോട്ടലിലും നടന്ന സ്‌ഫോടനങ്ങളില്‍ 42 പേര്‍ കൊല്ലപ്പെടുകയും അന്‍പതു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.