2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് അനാവശ്യപ്രാധാന്യം കൊടുക്കേണ്ട: പശുക്കളും മനുഷ്യരും ഒരുപോലെ പ്രധാനമെന്ന് യോഗി

ലഖ്‌നൗ: പശുക്കളെ കടത്തിയെന്നാരോപിച്ച് നാലുപേര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളും മനുഷ്യരും ഒരുപോലെയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത്തരം സംഭവങ്ങള്‍ക്ക് അനാവശ്യ പ്രധാന്യം നല്‍കേണ്ടതില്ലെന്നും കോണ്‍ഗ്രസാണ് ഇതൊക്കെ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും യോഗി പറഞ്ഞു.

മനുഷ്യരും പശുക്കളും പ്രധാനപ്പെട്ടതാണ്. രണ്ടുപേര്‍ക്കും പ്രകൃതിയില്‍ അതിന്റേതായ പങ്കുണ്ടെന്നും ഗോ സേവ (പശുക്കളെ നോക്കിക്കൊണ്ട്) കൊണ്ട് ദിവസം തുടങ്ങുന്ന യോഗി പറഞ്ഞു.

2015 ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന 52 കാരന്‍ കൊല്ലപ്പെടുന്നതോടെ തുടങ്ങിയ പശു ആക്രമണങ്ങള്‍ ബി.ജെ.പിയുടെ തണലില്‍ ഇന്നും തുടരുകയാണ്. ഇതിനകം ഇത്തരത്തില്‍ 11 ആക്രമണങ്ങളാണ് ഉത്തര്‍പ്രദേശില്‍ മാത്രമുണ്ടായത്. ഇതില്‍ അവസാനത്തെ ആക്രമണം നടക്കുന്നത് ഇന്നു രാവിലെ ഹത്രാസ് ജില്ലയിലാണ്.

ചത്ത എരുമയുമായി വാഹനത്തില്‍ പോവുകയായിരുന്ന നാലു പേരാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. രാജസ്ഥാനിലെ അല്‍വാറില്‍ റക്ബര്‍ ഖാനെന്ന 28 കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് യു.പിയില്‍ വീണ്ടും സമാനസംഭവം നടന്നത്.

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ തടയണമെന്ന സുപ്രിംകോടതി നിര്‍ദേശം വന്നതിനു പിന്നാലെ, അത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന വാദത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ യോഗിയുടെ നിലപാടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.