2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

സാരിയുടുത്ത് സോഫിയ റോബോട്ട് മുംബൈ ഐ.ഐ.ടിയില്‍- വീഡിയോ

മുംബൈ: സഊദി അറേബ്യ പൗരത്വം നല്‍കിയ സോഫിയ എന്ന മനുഷ്യസമാന റോബോട്ട് ഇന്ത്യയിലെത്തി. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ടെക് ഫെസ്റ്റില്‍ സംബന്ധിക്കാനാണ് സോഫിയ എത്തിയത്.

ഇന്ത്യന്‍ സാരിയുടുത്ത് എത്തിയ സോഫിയ സാങ്കേതിക വിദഗ്ധരും വിദ്യാര്‍ഥികളുമായി 15 മിനുട്ട് നേരം സംസാരിച്ചു. 3000 ല്‍ അധികം കാണികള്‍ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിലായിരുന്നു സോഫിയയുടെ പ്രത്യേക പരിപാടി. അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് പറഞ്ഞു.

 

സോഫിയയുടെ വരവിനു മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമായി ചോദ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇവയ്‌ക്കെല്ലാം സോഫിയ മറുപടി നല്‍കി. മനുഷ്യരുടേതിനു സമാനമായ മുഖഭാവങ്ങളും ശരീരഭാഷയും ഉപയോഗിച്ചായിരുന്നു മറുപടി.

തന്നെ നിര്‍മിക്കാന്‍ ആവശ്യമായ നിക്ഷേപത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയിലുണ്ടായ പ്രശ്‌നമാണ് മറുപടി ലഭിക്കാത്തതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഞാനൊരു ആണായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് ”ഞാന്‍ അത് താഴ്മയോടെ നിരസിക്കുന്നു, പക്ഷെ, നന്ദിയുണ്ട്” എന്നായിരുന്നു മറുപടി.

കഴിഞ്ഞ ഒക്ടോബറിലാണ് സഊദി അറേബ്യ സോഫിയയ്ക്ക് പൗരത്വം നല്‍കിയത്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു റോബോട്ടിന് ഒരു രാജ്യ പൗരത്വം ലഭിക്കുന്നത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലാണ് സോഫിയയുടെ പ്രവര്‍ത്തനം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.