2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യയില്‍ നിന്നുള്ള വരുമാനലക്ഷ്യം 50 ശതമാനം വെട്ടിക്കുറച്ച് ഹുആവേ; പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വരുമാന ലക്ഷ്യം 50 ശതമാനം വെട്ടിച്ചുരുക്കി ചൈനീസ് ടെലികോം കമ്പനിയായ ഹുആവേ. കൂടാതെ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യും. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയെന്ന ക്യാംപയിന്‍ നടക്കുന്നതിനിടെയാണ് കമ്പനിയുടെ നീക്കം.

2020 ല്‍ 700- 800 മില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ടിരുന്ന ഹുആവേയുടെ പുതിയ ലക്ഷ്യം 350-500 മില്യണ്‍ ഡോളറായി ചുരുക്കി. ഇന്ത്യന്‍ ജീവനക്കാരുടെ 60-70 ശതമാനം കുറയ്ക്കുകയും ചെയ്യും.

ജൂണ്‍ 15ന് ഇന്ത്യയുടെ 20 സൈനികരെ ചൈനീസ് സൈന്യം വധിച്ചതിനു പിന്നാലെയുണ്ടായ ക്യാംപയിന്റെ പശ്ചാത്തലത്തിലാണ് ഹുആവേയുടെ നടപടി. സംഘര്‍ഷം മുറുകിയ സാഹചര്യത്തില്‍ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.