2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അക്രമികള്‍ ചവിട്ടിമെതിച്ച് തീരം; സങ്കടത്തിരയടിച്ച് താനൂര്‍ I video

രാഷ്ട്രീയവൈരത്തിന്റെ പേരില്‍ നശിപ്പിക്കപ്പെട്ട താനൂര്‍ കടപ്പുറത്തിലൂടെ സുപ്രഭാതം സംഘം നടത്തിയ വസ്തുതാന്വേഷണ യാത്രയിലെ നേര്‍ക്കാഴ്ചകള്‍ നിങ്ങള്‍ക്കു മുന്നില്‍ ഇന്നു മുതല്‍

എ. സജീവന്‍

കാക്കിയുടെ നിറമാണ്  താനൂരിലേക്കു ഞങ്ങളെ എതിരേറ്റത്. പരപ്പനങ്ങാടിയില്‍നിന്നു താനൂരിന്റെ അതിര്‍ത്തിയിലേക്കു പ്രവേശിച്ചതോടെതന്നെ വഴിയില്‍ ഇടയ്ക്കിടെ പൊലിസുകാരെ കാണാമായിരുന്നു.

റോഡില്‍ പൊലിസ് വാഹനങ്ങള്‍ റോന്തുചുറ്റുന്നുണ്ടായിരുന്നു. താനൂര്‍ അങ്ങാടിയില്‍നിന്നു കടപ്പുറത്തേക്കുള്ള റോഡില്‍ പ്രവേശിച്ചപ്പോള്‍ പൊലിസ് ബസ്സുകളുടെയും ജീപ്പുകളുടെയും കാറുകളുടെയും നീണ്ടനിരയാണു കാണാനായത്. താനൂര്‍ കടപ്പുറത്തു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം, മുസ്‌ലിം ലീഗ് സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇത്രയും പൊലിസ് സന്നാഹമോ എന്ന കൗതുകത്തോടെയുള്ള ചോദ്യത്തിന് ഒപ്പം വഴികാട്ടാന്‍ വന്ന താനൂരിലെ മത്സ്യത്തൊഴിലാളിയായ സാദത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഇതു സംഘര്‍ഷസ്ഥലത്തു കാവല്‍നില്‍ക്കാനെത്തിയ പൊലിസല്ല. ഇന്നു മുഖ്യമന്ത്രി രാഷ്ട്രീയവിശദീകരണത്തിനായി താനൂര്‍ അങ്ങാടിയില്‍ വരുന്നുണ്ട്. അദ്ദേഹത്തിനു സംരക്ഷണം നല്‍കാനെത്തിയതാണു പൊലിസുകാര്‍.”

അദ്ദേഹം പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്നു പൊലിസ് സ്റ്റേഷന്‍ കെട്ടിടവും കടന്നു കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ത്തന്നെ മനസ്സിലായി.  പിന്നീടങ്ങോട്ടു കുറച്ചുദൂരം പൊലിസുകാരെ കണ്ടതേയില്ല. ചാപ്പപ്പടി ഭാഗത്തെത്തിയപ്പോള്‍ ആദ്യം കണ്ണില്‍ പതിച്ചതു ഭാഗികമായി കത്തിക്കരിഞ്ഞ സ്റ്റേഷനറി കടയാണ്. കടയുടെ മുന്‍ഭാഗത്തെ തട്ടില്‍ നിരനിരയായി വച്ച പട്ടാളപ്പച്ച നിറത്തിലുള്ള ഹെല്‍മെറ്റുകളും തട്ടിനുതാഴെ ചാരിവച്ച  ഫൈബര്‍ ഷീല്‍ഡുകളും. സംഘര്‍ഷബാധിത പ്രദേശത്തു പൊലിസുണ്ടെന്നതിന്റെ തെളിവുകള്‍! ചുറ്റും നോക്കിയപ്പോള്‍, തെല്ലകലെ പൊരിവെയിലില്‍നിന്നു രക്ഷനേടാനായി നാലഞ്ചുപൊലിസുകാര്‍ ഒരു പീടികത്തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരല്ലാതെ മറ്റൊരു മനുഷ്യസാന്നിധ്യവും അവിടെ നോക്കെത്തും ദൂരത്തൊന്നും കണ്ടില്ല.

 

 

 

 

 


ഭീതിനിഴലിക്കുന്ന നോട്ടങ്ങള്‍ക്കിടയിലൂടെ


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.