2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഹൗഡി മോദി’; ഹൂസ്റ്റണില്‍ നരേന്ദ്ര മോദി പതിനായിരങ്ങളെ അഭിവാദ്യം ചെയ്തു

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ പങ്കെടുത്തു. ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വംശജരായ പതിനായിരക്കണക്കിന് അമേരിക്കക്കാരെയാണ് മോദി അഭിസംബോധന ചെയ്തത്.
യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പരിപാടിയില്‍ പങ്കെടുത്തത് ചടങ്ങ് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായി. അമേരിക്കയില്‍ വീണ്ടും ട്രംപ് സര്‍ക്കാര്‍ വരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപും ആ സമയത്ത് മോദിക്കൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ട്രംപ് എന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു.
ഹൗഡി മോദി വേദിയിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ യു.എസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ട്രംപ് ഒരിക്കല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് തന്നെ പരിചയപ്പെടുത്തി കൊടുത്തെന്നും ഇപ്പോള്‍ താന്‍ ട്രംപിനെ തന്റെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണെന്നും അരലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു.
അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ട്രംപ് കൂടുതല്‍ ശക്തമാക്കിയെന്നും അമേരിക്കയ്ക്കും ലോകത്തിനും വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ട്രംപിന് കഴിയുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.