2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കാര്‍ഡില്ലാതെയും എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം: ഇന്ത്യയില്‍ ഇതാദ്യമായി പുതിയ സംവിധാനവുമായി എസ്.ബി.ഐ

 

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് കൈവശമില്ലെങ്കിലും പണം പിന്‍വലിക്കാനുള്ള സംവിധാനവുമായി എസ്.ബി.ഐ. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനയൊരു സംവിധാനം സജ്ജീകരിക്കുന്നത്.

എസ്.ബി.ഐയുടെ യോനോ (YONO) ആപ്പിലൂടെയാണ് ഈ സൗകര്യം ലഭിക്കുക. എസ്.ബി.ഐയുടെ എ.ടി.എമ്മുകളിലൂടെയും യോനോ ക്യാഷ് പോയിന്റുകളിലൂടെയും മാത്രമാണ് ഇങ്ങനെ പണം പിന്‍വലിക്കാനാവുക.

ദിവസം രണ്ട് ഇടപാടുകള്‍ ഇങ്ങനെ നടത്താനാവും. കാര്‍ഡ് വഴിയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഇതിലൂടെയാവുമെന്നാണ് എസ്.ബി.ഐ കണക്കുകൂട്ടുന്നത്. സ്‌കിമ്മിങ്, ക്ലോണിങ് തുടങ്ങിയ തട്ടിപ്പുകള്‍ നടക്കുന്ന കാര്‍ഡിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിലൂടെയാണ്.

കാര്‍ഡില്ലാതെ എങ്ങനെ പണം പിന്‍വലിക്കാം? 7 സ്റ്റെപ്പുകള്‍

  1. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ആവശ്യമാണ്. ഇതില്ലാത്തവര്‍ക്ക് സ്വന്തം ശാഖയില്‍ പോയി രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പരും രജിസ്റ്റര്‍ ചെയ്യണം.
  2. മൊബൈലില്‍ എസ്.ബി.ഐ ‘YONO’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
  3. ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യുക
  4. യോനോ ആപ്പില്‍ പണം പിന്‍വലിക്കാനുള്ള (cash withdrawal) കമാന്‍ഡ് നല്‍കണം
  5. ഇതോടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ആറക്ക കോഡ് സന്ദേശമായി ലഭിക്കും
  6. എ.ടി.എം മെഷീനില്‍ കോഡ് ടൈപ്പ് ചെയ്യുക
  7. 30 മിനിറ്റ് മാത്രമേ ഈ കോഡ് ഉപയോഗിക്കാനാവൂ

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.