2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.എ.ഇയില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

 

ദുബൈ: യു.എ.ഇയില്‍ കുടുങ്ങിയ, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട വെബ്‌സൈറ്റ് ഒരുക്കി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ട്വിറ്ററിലൂടെ പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങിയകാര്യം അറിയിച്ചത്. കേരളം, നോര്‍ക്കയിലൂടെ സമാനമായ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. പ്രവാസികളുടെ ഡേറ്റബേസ് തയാറാക്കുകയാണ് പ്രഥമ നടപടിയെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാന്‍

ദുബൈ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ വേണം രജിസ്‌ട്രേഷന്‍ നടപടി. ഇതിനായി പ്രത്യേകം പേജ് തയാറാണ്. അതിനായി ഈ ലിങ്കില്‍ കയറുക
www.cgidubai.gov.in/covid_register/

എല്ലാവര്‍ക്കും മടങ്ങാമോ?

എല്ലാവര്‍ക്കും നിലവില്‍ വരാന്‍ സാധ്യമല്ല. വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയതിനു ശേഷം മാത്രമേ ഇവര്‍ക്ക് വരാനാവൂ. നിലവില്‍ മെഡിക്കല്‍ എമര്‍ജന്‍സി, കുടുംബത്തിലെ ആര്‍ക്കെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സി, കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍, ഒറ്റപ്പെട്ട വിനോദസഞ്ചാരി, വിദ്യാര്‍ഥി, നാടുകടത്തല്‍ നേരിടുന്നയാള്‍, തൊഴില്‍ നഷ്ടമായ വ്യക്തി, വിസ കാലാവധി തീര്‍ന്നയാള്‍, ഗര്‍ഭിണിയായ സ്ത്രീ. ഈ ഗണത്തില്‍പ്പെടുന്നവര്‍ക്കാണ് രജിസ്‌ട്രേഷന് അനുമതി.

രജിസ്‌ട്രേഷന് വേണ്ടത്

പേരും പാസ്‌പോര്‍ട്ട് വിവരങ്ങളും മറ്റു പ്രാഥമിക വിവരങ്ങള്‍ക്കും ഒപ്പം ഏത് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടതെന്ന വിവരങ്ങളും നല്‍കണം. കൊവിഡ്-19 പരിശോധന വിവരവും പൂരിപ്പിക്കണം.

ഫോം പൂരിപ്പിച്ചാല്‍ മാത്രം വരാനാവില്ല

ഫോം പൂരിപ്പിക്കല്‍ ഡാറ്റാബേസ് (വിവര സഞ്ചയം) രൂപീകരിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു. ഫോം പൂരിപ്പിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉറപ്പിക്കാന്‍ കഴിയില്ല. തുടര്‍ നടപടികള്‍ ഉണ്ടാകും.

ഒരു കുടുംബത്തിന് ഒറ്റ ഫോം മതിയോ?

ഇല്ല, ഓരോ വ്യക്തിക്കും ഓരോ ഫോം ആണ് വേണ്ടത്.

വിമാനം എന്ന് പറക്കും?

രജിസ്‌ട്രേഷന്‍ അടക്കമുള്ള പ്രാരംഭ നടപടി മാത്രമേ തുടങ്ങിയിട്ടുള്ളൂ. വിമാനം എന്നു മുതല്‍ പറന്നുതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News