2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വോട്ടര്‍ ഐഡിയിലെ മുഷിഞ്ഞ ഫോട്ടോ മാറ്റി കിണ്ണംകാച്ചിയ ഫോട്ടോയിടാം; പ്രൊഫൈല്‍ ചിത്രം മാറ്റുന്നത്രയും എളുപ്പത്തില്‍!

‘സ്വന്തം സൗന്ദര്യത്തില്‍ അഹങ്കാരം തോന്നുന്നുണ്ടെങ്കില്‍, ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐഡി കാര്‍ഡോ എടുത്തുനോക്കിയാല്‍ മതി, അതോടെ തീര്‍ന്നോളും എല്ലാം’- എന്നാണല്ലോ സോഷ്യല്‍മീഡിയാ ചൊല്ല്. ഈ ചൊല്ല് പഴഞ്ചൊല്ലാവില്ല. നമ്മുടെ വോട്ടര്‍ ഐഡിയിലെ ഫോട്ടോ മാറ്റാന്‍ നമുക്ക് തന്നെ അവസരം നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

മുഷിഞ്ഞതും മുഖം ചുളുങ്ങിയതുമായ ഫോട്ടോയ്ക്ക് പകരം നല്ല അന്തസ്സുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യാനാവട്ടെ, സിംപിളായ ചില സ്റ്റെപ്പുകള്‍ മാത്രം മതി. ഫോട്ടോ മാറ്റുന്നതോടൊപ്പം വോട്ടര്‍ ഐഡി കാര്‍ഡിലുള്ള തെറ്റുകളും നിങ്ങള്‍ക്കു തന്നെ തിരുത്താം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന ‘വെരിഫിക്കേഷന്‍ പ്രോഗ്രാ’മിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇങ്ങനെയൊരു അവസരം. ഈ അവസരം നവംബര്‍ 30 വരെ നീട്ടി നല്‍കിയിരിക്കുകയാണ്.

എങ്ങനെ ഫോട്ടോ മാറ്റാം? തെറ്റു തിരുത്താം?

  • ഒന്നുകില്‍ www.nvsp.in എന്ന വെബ്‌സൈറ്റില്‍ കയറി ചെയ്യാം
  • അല്ലെങ്കില്‍ Voter Helpline എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
  • അതുമല്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബി.എല്‍.ഒ) മുഖേനയും ചെയ്യാം

വെബ്‌സൈറ്റ്/ആപ്പില്‍ കയറി എങ്ങനെ ചെയ്യാം?

  • ഇലക്ടേര്‍സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇ.വി.പി) എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
  • മൊബൈല്‍ നമ്പര്‍ നല്‍കി യൂസര്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി ടൈപ്പ് ചെയ്യുക.
  • തുടര്‍ന്ന് തിരിച്ചറിയന്‍ കാര്‍ഡ് നമ്പര്‍, ഇമെയില്‍ ഐഡി, പാസ്‌വേഡ് എന്നിവ നല്‍കുക
  • വോട്ടറുടെ വിവരങ്ങള്‍ പേജില്‍ വരും. തെറ്റുണ്ടെങ്കില്‍ Edit എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് തിരുത്താം
  • Photo Edit എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ഫോട്ടോയും മാറ്റാം
  • പുതുക്കിയ കാര്‍ഡ് തപാല്‍വഴി ലഭിക്കും

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News