2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

റേഷന്‍കാര്‍ഡ്: ഓണ്‍ലൈനില്‍ ഇപ്പോള്‍ അപേക്ഷിക്കാം, ഇതാ ഇങ്ങനെ

വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെയും അപേക്ഷിക്കാം

പുതിയ റേഷന്‍ കാര്‍ഡിനായി ഇനി മുതല്‍ ഓണ്‍ലൈനിലൂടെ എവിടെ നിന്നും അപേക്ഷിക്കാം. ചില താലൂക്കുകളില്‍ പരീക്ഷണാര്‍ഥം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെയാക്കിയിരുന്നു. എന്നാല്‍ ഇന്നുമുതല്‍ സംസ്ഥാനത്തുടനീളം ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം. പേര് ചേര്‍ക്കല്‍, പേര് മാറ്റല്‍ തുടങ്ങിയവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഉപഭോക്താവിന് സംസ്ഥാനത്തെവിടെനിന്നുവേണമെങ്കിലും റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി നടപ്പിലാക്കിയ പോര്‍ട്ടബിലിറ്റി സംവിധാനം ഇതിനോടകം മൂന്ന് ലക്ഷം ജനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇപോസ് സംവിധാനം തകരാറിലായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സെര്‍വര്‍ മാറ്റിസ്ഥാപിക്കുന്നതോടെ ഇത് പരിഹരിക്കപ്പെടും.

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റ് അപേക്ഷകള്‍ എങ്ങനെ?

സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതുക്കിയ വെബ്‌സൈറ്റിലാണ് ഓരോ ആള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ അപേക്ഷാഫോമുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. http://www.civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍, e-Services by Citizen എന്ന കോളത്തില്‍ ക്ലിക്ക് ചെയ്താല്‍ രണ്ട് ലോഗിന്‍ രൂപങ്ങള്‍ തുറന്നുവരും.

അക്ഷയ ലോഗിന്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവയാണവ.

അപേക്ഷിക്കാന്‍ അക്ഷയ സെന്ററില്‍ പോവണോ?

വേണ്ട. സ്വന്തമായും വീട്ടിലിരുന്നും ചെയ്യാവുന്നതേയുള്ളൂ. സിറ്റിസണ്‍ ലോഗിനില്‍ കയറിയാല്‍ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. ഇതുവരെ വെബ്‌സൈറ്റില്‍ അക്കൗണ്ടില്ലെങ്കില്‍ താഴെ, Create an Account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ടാബ് തുറന്നുവരും. അവിടെ രണ്ട് അപേക്ഷകളുണ്ട്.

പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുന്നതിനു വേണ്ടിയാണോ? എന്ന ചോദ്യത്തിനു നേരെയുള്ള Yes, No ഇതില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷകള്‍ മാറിവരും.

 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.