2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊറോണാനന്തരം നിങ്ങളുടെ ജോലി എത്രത്തോളം സുരക്ഷിതമാണ്?

നിങ്ങളുടെ ജോലി സുരക്ഷിതമാണോ?

കൊവിഡ് മഹാമാരി എത്തിയതോടെ ലോകത്താകമാനം സാമ്പത്തിക വ്യവസ്ഥ തകിടം മറിഞ്ഞതായും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. 2020 ഏപ്രിലില്‍ മാത്രം 20 നും 30 നും ഇടയില്‍ പ്രായമുള്ള 2.7 കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് ഒരു കണക്ക്.

ദീര്‍ഘകാലത്തേക്ക് ബാധിക്കും

യുവാക്കള്‍ കിട്ടുന്ന ശമ്പളത്തില്‍ സൂക്ഷിപ്പായി എടുത്തുവയ്ക്കാറില്ലെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) പറയുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ദീര്‍ഘകാലത്തേക്ക് ബാധിക്കും.

 

പണച്ചെലവ് കൂടും

സൂക്ഷിപ്പില്ലാത്ത യുവാക്കളുടെ ചെലവ് കൂടി വീട്ടിലുള്ള മുതിര്‍ന്നവര്‍ നോക്കേണ്ടി വരുന്നതിനാല്‍ അവരുടെ സൂക്ഷിപ്പ് ധനവും കൂടി ഇല്ലാതാവും. റിട്ടയര്‍മെന്റ് തുക, വീടുണ്ടാക്കാന്‍ സൂക്ഷിച്ചുവച്ചത്, കാര്‍ വാങ്ങാന്‍ എടുത്തുവച്ചത് ഇങ്ങനെ എല്ലാ സൂക്ഷിപ്പ് മുതലും എടുത്തുപയോഗിക്കേണ്ടി വരുമെന്ന് സി.എം.ഐ.ഇ മുന്നറിയിപ്പു നല്‍കുന്നു.

 

മറ്റൊരു റിപ്പോര്‍ട്ട്

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ: കൊറോണാ കാലത്തെ ലോക്ക്ഡൗണ്‍ കാരണം 52 ശതമാനം സ്ഥാപനങ്ങളിലും തൊഴില്‍ നഷ്ടം സംഭവിച്ചു. ഇവിടങ്ങളില്‍ 15 ശതമാനം വരെ തൊഴില്‍ നഷ്ടമുണ്ടായി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.