2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൊലപാതക കേസില്‍ നിര്‍ണായക ദൃക്‌സാക്ഷിയാവാന്‍ ആമസോണ്‍ അലക്‌സ!

 

സാങ്കേതികവിദ്യയുടെ മുന്നേറ്റം കേസന്വേഷണത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ഇപ്പോഴിതാ പേഴ്‌സണല്‍ അസിസ്റ്റന്റ് ഉപകരണമായ ആമസോണ്‍ അലക്‌സയും ഒരു കേസന്വേഷണത്തില്‍ നിര്‍ണായമാവാന്‍ പോകുന്നു. ഫ്‌ലോറിഡയില്‍ നടന്ന ഒരു കൊലപാതകക്കേസില്‍ ആമസോണ്‍ അലക്‌സ ദൃക്‌സാക്ഷിയാകുമെന്നാണ് സൂചന.

കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ട സില്‍വിയ ഗാല്‍വയുടെ കേസിലാണ് ആമസോണ്‍ ഇക്കൊ നിര്‍ണായക ദൃക്‌സാക്ഷി ആയേക്കുക. നെഞ്ചില്‍ ഏറ്റ മുറിവ് കാരണമാണ് സില്‍വിയ മരണപ്പെട്ടത്. കേസില്‍ കാമുകന്‍ ആദം റിച്ചാര്‍ഡ് ക്രിസ്‌പോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദം റിച്ചാര്‍ഡിന്റെ വീട്ടില്‍ വച്ചാണ് സില്‍വിയ മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്നാണ് ഇവരുടെ മരണമെന്നായിരുന്നു ആദം റിച്ചാര്‍ഡിന്റെ വാദം. എന്നാല്‍ നെഞ്ചില്‍ ക്ഷതമേറ്റ കാര്യം പിന്നീട് കണ്ടെത്തി. ഇയാളുടെ വീട്ടിലുണ്ടായിരുന്ന ആമസോണ്‍ ഇക്കൊ ഉപകരണം പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.

 

കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളില്‍ ഇക്കൊയിലെ റെക്കോര്‍ഡിങ്‌സുകളില്‍ നിന്ന് ലഭിക്കുമെന്നാണ് കേസന്വേഷിക്കുന്ന പൊലിസ് പറയുന്നത്. റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ മുഴുവനായി കേള്‍ക്കേണ്ടതുണ്ടന്നും അതിനു ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്നും പൊലിസ് പറഞ്ഞു.

അതേസമയം, കേസില്‍ തന്റെ കക്ഷിക്ക് അനുകൂലമായി മാറാന്‍ ആമസോണ്‍ ഇക്കൊ സഹായിക്കുമെന്നാണ് പ്രതിഭാഗം അറ്റോര്‍ണി പറയുന്നത്. ആദം റിച്ചാര്‍ഡ് 100 നിഷ്‌കളങ്കനാണെന്നാണ് വിശ്വസിക്കുന്നതെന്നും അത് ഉപകരണം പരിശോധിക്കുന്നതിലൂടെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.