2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

കണ്ണില്‍ നിന്നും ചോരയൊലിക്കുന്ന അവസ്ഥയില്‍ വീട്ടമ്മയുടെ ട്വിറ്റര്‍ സന്ദേശം; തന്നെയും മക്കളെയും കൊല്ലുമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള വീഡിയോ ഷാര്‍ജയില്‍ നിന്ന്

ഷാര്‍ജ: കണ്ണില്‍ നിന്നും ചോരയൊലിക്കുന്ന അവസ്ഥയിലുള്ള വീട്ടമ്മയുടെ വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ ഞെട്ടലുളവാക്കി പ്രചരിക്കുന്നു. മര്‍ദ്ദനമേറ്റ് വീര്‍ത്തിരിക്കുന്ന കണ്ണില്‍ നിന്നും രക്തം ഒലിക്കുന്ന അവസ്ഥയിലാണ് അവര്‍ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ത്ഥിക്കുന്നത്.

ജാസ്മില്‍ സുല്‍ത്താന എന്ന് പരിചയപ്പെടുത്തുന്ന യുവതി താന്‍ യു.എ.ഇയിലെ ഷാര്‍ജയിലാണ് താമസിക്കുന്നതെന്നും സഹായം ലഭിച്ചില്ലെങ്കില്‍ ഭര്‍ത്താവ് തന്നെയും മക്കളെയും കൊല്ലുമെന്നും ഹിന്ദിയില്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഭര്‍ത്താവിന്റെ പേര് മുഹമ്മദ് ഖിസറുല്ല എന്നാണെന്നും ഇയാളോടൊപ്പം ഇനിയും ഇവിടെ തുടരാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നുണ്ട്.

അഞ്ച് വയസ്സും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കളോടൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് ഈ സന്ദേശം ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്. പലരും ഷാര്‍ജ പൊലിസിന്റെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും ഇവരെ കണ്ടെത്തുന്നതിനായി തേടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News