2017 December 09 Saturday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

മരിക്കുന്നെങ്കില്‍ ഒന്നിച്ച്, പാമ്പു കടിച്ച ഭാര്യയെ കടിച്ച് മരിക്കാന്‍ തയ്യാറായി ഒരു ഭര്‍ത്താവ്

സ്‌നഹപ്രകടനങ്ങളാണ് കുടുംബങ്ങളെ നിലനിര്‍ത്തുന്നത്. അനിര്‍വചനീയമായൊരു സ്‌നേഹപ്രകടനത്തിന്റെ വാര്‍ത്തയാണ് ബിഹാറില്‍ നിന്നു വരുന്നത്.

അമിരി ദേവിയെന്ന സ്ത്രീയെ വിഷപ്പാമ്പ് കടിച്ചപ്പോള്‍ ഭര്‍ത്താവ് ശങ്കര്‍ റായ് പിന്നെ ഒന്നും ആലോചിച്ചില്ല. മരിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ്, ഭാര്യയെ കടിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അമിരി ദേവിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു.

”അദ്ദേഹം തന്നെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും മരിക്കുകയാണെങ്കില്‍ ഒന്നിച്ചാവാമെന്നും പറഞ്ഞ് കയ്യില്‍ കടിച്ച് പല്ലു താഴ്ത്തി. അങ്ങനെ ചെയ്യാന്‍ ഞാന്‍ അനുവദിക്കുകയും ചെയ്തു”- സ്ത്രീ പറയുന്നു.

സമയത്തിന് ചികിത്സ ലഭിച്ചതിനാല്‍ സ്ത്രീയെ രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.