2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇരട്ട കാമറ, ഐഫോണ്‍ സമാന രൂപകല്‍പ്പനയുമായി ഹോണര്‍ 10

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഹുവായുടെ പുതിയ പതിപ്പ് ഹോണര്‍ 10 പുറത്തിറക്കി. ചൈനയിലാണ് ഫോണ്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. വൈകാതെതന്നെ ആഗോള വിപണിയിലും ഫോണ്‍ എത്തും.

സ്മാര്‍ട്‌ഫോണ്‍ പ്രേമികളെ ആകര്‍ഷിക്കുന്ന നിരവധി സവിശേഷതകളോടെയാണ് ഹോണര്‍ 10 എത്തിയിരിക്കുന്നത്. ഐഫോണിന് സമാനമായ സ്‌ക്രീന്‍ നൊച്ച് സഹിതമാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

തൊട്ട്മുമ്പ് ഹുവായ് അവതരിപ്പിച്ച പി 20 പ്രൊ, പി 20 എന്നീ മോഡലുകളുമായി നല്ല സാമ്യമുള്ള ഡിസൈന്‍ ആണ് ഇതും. സവിശേഷതകളുടെ കാര്യത്തിലും പി 20യുമായി ബന്ധപ്പെടുത്താവുന്ന ചിലത് ഈ മോഡലിലുമുണ്ട്.

പ്രധാന സവിശേഷതയായി എടുത്തു പറയേണ്ടതാണ് ഇതിന്റെ കാമറ, ഇരട്ട കാമറയാണ് ഇതിനു നല്‍കിയിരിക്കുന്നത്. 24,16 മെഗാപിക്‌സല്‍ ലെന്‍സുകളാണ് ഫോണിന്റെ പിറകിലെ കാമറയ്ക്കുള്ളത്. കൂടാതെ ഇരട്ട എല്‍.ഇ.ഡി ഫഌഷും നല്‍കിയിട്ടുണ്ട്. 24 മെഗാപിക്‌സല് ആണ് സെല്‍ഫി കാമറയ്ക്കായി നല്‍കിയിരിക്കുന്നത്.

ബാറ്ററി കരുത്ത് 3400mAh ആണ്. 25 മിനിറ്റിനുള്ളില്‍ തന്നെ 50 ശതമാനം ചാര്‍ജ്ജ് കയറ്റാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

6 ജി.ബി റാം ശേഷിയുള്ള ഫോണിന്റെ 64 ജി.ബി സ്‌റ്റോറേജ് മോഡലിന് 2,599 ചൈനീസ് യിന്‍ ആണ് വില. 128 ജി.ബി സ്‌റ്റോറേജ് മോഡലിന് 2,999 വും. കറുപ്പ്, ഗ്രേ, മിറാഷ് ബ്ലൂ, മിറാഷ് പര്‍പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News