2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഹോണര്‍ 10ലൈറ്റ് വിപണിയില്‍

കൊച്ചി: ഹുവായ് ഗ്രൂപ്പിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹോണര്‍ ഏറ്റവും പുതിയ ഹോണര്‍ 10ലൈറ്റ് പുറത്തിറക്കി. 24 എം.ബി എ.ഐ സെല്‍ഫി കാമറയും ഏറ്റവും നൂതന ഡ്യു ഡ്രോപ് ഡിസ്‌പ്ലേയും അടങ്ങിയ ഫോണ്‍ സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ. മിഡ്‌നൈറ്റ് ബ്ലാക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. 4 ജി.ബി റാം അടങ്ങിയ ഫോണിന് 13,999 രൂപയും, 6 ജി.ബി റാം ഉള്‍പ്പെട്ട ഫോണിന് 17,999 രൂപയുമാണ് വില. ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് ഫോണ്‍ വില്‍പനക്കെത്തുന്നത്.

മുന്‍-പിന്‍ കാമറകള്‍ക്ക് എ.ഐ സീന്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 12 എന്‍.എം പ്രോസസ് ടെക്‌നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710 പ്രൊസസര്‍, ഹോണര്‍ ഫോണില്‍ ആദ്യമായി ആന്‍ഡ്രോയിഡ് 9 ഇന്റലിജന്റ് ഇ.എം.യു.ഐ 9.0 എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 3400 എം.എ.എച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.

എ.ഐ ഇന്റലിജന്റ് ഷോപ്പിങ്, ആഹാരത്തിലെ കലോറി മനസിലാക്കാന്‍ നൂതന കലോറി ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ, എ.ഐ എന്‍ ഹാന്‍സ്ഡ് കാള്‍, വൈഫൈ ബ്രിഡ്ജ്, പേടിയം പേ, അപ് അസിസ്റ്റന്റ്, ഡ്യൂവല്‍ വോള്‍ട്ടെ, എ.ഐ സ്മാര്‍ട്ട് അണ്‍ലോക്ക്, പ്രൈവസി പ്രൊട്ടക്ഷന്‍, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്, സ്മാര്‍ട്ട് ട്രിപ്പിള്‍ ബ്ലൂട്ടൂത്ത് കണക്ഷന്‍, ബൈക്ക് റൈഡര്‍മാര്‍ക്കായി പ്രത്യേക റൈഡ് മോഡ്, പാര്‍ട്ടി മോഡ് എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ മറ്റു പ്രധാന പ്രത്യേകതകളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.