2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സ്വവര്‍ഗ രതി: സുപ്രിം കോടതി വിധി നിരാശാജനകം: എസ്‌വൈഎസ് സഊദി നാഷണല്‍ കമ്മിറ്റി

റിയാദ്:സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയുള്ള സുപ്രിം കോടതി വിധി തീര്‍ത്തും നിരാശാജനകമാണെന്നും ധര്‍മനിഷ്ഠയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള വ്യതിചലനമാണ് വിധിയെന്നും മഹത്തായ ഭാരതീയ പാരമ്പര്യത്തിന്റെ വേരറുക്കുന്ന ഈ വിധി നമ്മുടെ അവശേഷിക്കുന്ന വ്യക്തിത്വം കൂടി നശിപ്പിക്കുന്നതാണെന്നും സുന്നി യുവജന സംഘം സഊദി നാഷണല്‍ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സുഖാസ്വാദനത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും മാത്രം അധിഷ്ഠിതമായ പാശ്ചാത്യന്‍ സംസ്‌കാരമല്ല മറിച്ചു വ്യക്തിസ്വാതന്ത്ര്യത്തെക്കാള്‍ ധര്‍മത്തിനും മൂല്യങ്ങള്‍ക്കുമാണ് നാം വില കല്‍പ്പിക്കുന്നത്. ദൈവിക മതങ്ങളില്‍ നിന്നും വേദങ്ങളില്‍ നിന്നും മൂല്യങ്ങള്‍ ആര്‍ജിച്ച ജനതയാണ് ഭാരതീയര്‍. സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ വന്ന ആഗോളവല്‍ക്കരണം ലൈംഗിക രംഗത്തെയും കീഴടക്കിക്കഴിഞ്ഞുവെന്നാണ് കോടതി വിധി നല്‍കുന്നതെന്നും യോഗം വിലയിരുത്തി .

പ്രസിഡണ്ട് അബ്ദുല്‍ കരീം ബാഖവി പൊന്‍മള അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സഊദി നാഷണല്‍ ഉന്നതാധികാര സമിതി ചെയര്‍മാനും പട്ടിക്കാട് ജാമിഅ നൂരിയ പ്രൊഫസര്‍ കൂടിയായ ഉസ്താദ് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉല്‍ഘാടനം ചെയ്തു.സുബൈര്‍ ഹുദവി വെളിമുക്ക് പ്രാര്‍ത്ഥന നടത്തി.സൈദലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ബാഖവി ദമാം, അശ്റഫ് അശ്റഫി, അശ്റഫ് മിസ്ബാഹി മക്ക, അഷ്‌റഫ് തില്ലങ്കേരി, ഉമര്‍ ഫാറൂഖ് ഫൈസി മദീന, അബ്ദുസ്സലാം കൂടരഞ്ഞി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അറക്കല്‍ സ്വാഗതവും വര്‍ക്കിഗ് സെക്രട്ടറി അസ്ലം അടക്കാത്തോട് നന്ദിയും പറഞ്ഞു


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.